Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeep Station

സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല, ജീ​പ്പ് മാ​റ്റാ​ത്ത​ത് എ​ന്ത്?; പൊ​ലി​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ജീ​പ്പ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. വീ​ടി​ന് മു​ന്നി​ൽ പൊ​ലി​സ് ഔ​ട്ട്‌​പോ​സ്റ്റ് സ്ഥാ​പി​ച്ച​ത് ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ്. താ​ൻ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ട്.

ജീ​പ്പ് സ്റ്റേ​ഷ​ൻ എ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. ത​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ ഒ​രു​കാ​ല​ത്തും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ പൊ​ലി​സു​കാ​ർ വ​ന്ന് പോ​യി​രു​ന്നു.

പി​ന്നീ​ട് വാ​ഹ​നം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ അ​വി​ടെ​ത്ത​ന്നെ കി​ട​ന്ന​താ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ഹ​നം അ​വി​ടെ​നി​ന്ന് മാ​റ്റി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ധി​കാ​ര​മൊ​ഴി​ഞ്ഞ് മൂ​ന്ന് മാ​സം പി​ന്നി​ട്ടി​ട്ടും വാ​ഹ​നം മാ​റ്റി​യി​ട്ടി​ല്ലെ​ന്നും ഇ​തി​ന് പി​ന്നി​ലെ കാ​ര​ണം വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത് പൊ​ലി​സാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

മ​ന്ത്രി മ​ന്ദി​ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​പ്പോ​ഴും പൊ​ലി​സ് ഔ​ട്ട്‌​പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രു​ണ്ടെ​ന്നും ഇ​തെ​ല്ലാം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്‍റെ വീ​ടി​ന് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് താ​ൻ പൊ​ലി​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. വീ​ടി​ന് മു​ന്നി​ലു​ള്ള പൊ​ലി​സ് വാ​ഹ​ന​ത്തെ പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up